മാട്രിക്സിന് നിറം പകരുന്നവർ !!
സ്നേഹ
സ്വദേശം തൃശൂർ. എഞ്ചിനിയറിങ്ങ് ബിരുദ്ധധാരി. ഫ്രീലാൻസർ ആണ്. എഞ്ചിനിയർ, ട്രാൻസ്ലേറ്റർ, ആർട്ടിസ്റ്റ് എന്നീ നിലകളിൽ ഓൺലൈനായി ജോലി ചെയ്യുന്നു. ഇപ്പോൾ കഥകളി.ഇൻഫോ യിലെ ശ്രീ ശ്രീവത്സൻ തീയ്യാടി എഴുതുന്ന ലേഖനങ്ങൾക്ക് 2012 ഏപ്രിൽ മുതൽ ചിത്രങ്ങൾ വരയ്ക്കുന്നു. 
ചിത്രംവര ധ്യാന തുല്യമാണ്. 2006 മുതൽ കാര്യമായി വരയ്ക്കാൻ തുടങ്ങി. വരകളെ സ്വയം തിരുത്തിയും മെച്ചപ്പെടുത്തിയും കൊണ്ട് വരുന്നു. ഇനിയും പഠിക്കാനേറെയുണ്ട് എന്ന് കരുതുന്നു. 
ചിത്രകലയെ കൂടുതൽ അടുത്തറിഞ്ഞ് വിവിധ പെയിന്റിങ്ങ് രീതികൾ പഠിച്ച് ഒരു നാൾ അറിയപ്പെടുന്ന ഒരു ചിത്രകാരിയായി മാറാൻ ആഗ്രഹിക്കുന്നു.രാകേഷ്
സ്വദേശം തൃശൂർ ജില്ലയിലെ കഴിമ്പ്രത്ത്.
കുട്ടികാലം മുതലെ വരയ്ക്കുന്നു. ഇക്കണോമിക്സിൽ ബിരുദ്ധം എടുത്തു. കുറച്ച് കാലം ജവഹർ ലാൽ നെഹ്രു എജുകേഷൻ & ചാരിറ്റബൾ ഫൗണ്ടേഷനിൽ ജോലി നോക്കി. ചിത്രകലയിലുള്ള താത്പര്യത്താൽ അതിൽ ബിരുദ്ധം നേടണമെന്നും കലയുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കണമെന്നും ആഗ്രഹവുമായി ജീവിക്കുന്നു.

No comments:

Post a Comment