Saturday, 22 December 2012

1. മിൻ ഇരവുകൾ



മിൻ ഇരവുകൾ 
 
ഇരുട്ടാടൻമലയില് ആകാശത്തിലേയ്ക്കെഴുന്ന് നിൽകുന്ന ഒരു വലിയ പാറയുണ്ട്. ഒരു മിഥുനമാസരാത്രി മുഴുവനും ക്യാമറയുമായി എനിക്കവിടെ  വീണ്ടും കഴിയണം . ഇരുപത്തിനാല്എംഎം വൈഡ് ആംഗ്‌ൾ ലെൻസ് അരമണിക്കൂറെങ്കിലും തുറന്നുവയ്ക്കേണ്ടിവരും ..  എഴുപത്തഞ്ച് ഇരുപത്തഞ്ച് അനുപാതത്തിൽ ആകാശഗംഗയും കൊടുംകാട്ടിലെ ഒരു കോടി മിന്നാമിന്നിവെളിച്ചവും സമന്വയിക്കുന്ന ഒരു ഫ്രെയിം ” 

പ്രവാസം അയാൾക്കു പകർന്നു നൽകിയ പുതിയ ശീലമായിരുന്നു ഉച്ചത്തിലുള്ള അത്തരം കാല്പനികചിന്തകൾ
..
 പക്ഷെ ആരോടുപറയാൻ !! അവളത് ശ്രദ്ധിക്കുന്നേയില്ല..

ഇടതുതോളിൽനിന്ന് ഇപ്പോൾ ഊർന്ന്‌വീഴും എന്ന മട്ടിൽ, വെളുത്ത പരുത്തിയില്
ഒരു ടിഷർട്ടും ഡെനിം ട്രൌസറും ധരിച്ച്  അയാളുടെ മുന്പിലിരിക്കുന്ന നൈന ..
ഒരു കുഴിമടിച്ചി എന്ന്  മുഖത്ത് എഴുതിവച്ചിട്ടുണ്ട്.

അങ്ങനെയല്ല സാം, ഞങ്ങൾ അന്നു കണ്ട  ഫയർ ഫ്ളൈ മാജിക്കിനു മുൻപിൽ that is nothing !”
കാപ്പിക്ക് ഓർഡർ ചെയ്ത ശേഷം, പറഞ്ഞത് വീണ്ടുമാവർത്തിച്ച് അവളൊരു തർക്കത്തിനു തയ്യാറെടുക്കുകയാണെന്ന്  തോന്നി : നിനക്കൊന്നും അത് ഇമേജിൻ  ചെയ്യാൻ പോലും കഴിയില്ല

അയാൾക്ക്  ചെറുതായി ദേഷ്യംപിടിച്ചു തുടങ്ങിയിരുന്നു
സത്യം നൈന.. ഇരുട്ടാടൻമലയിൽ ഞാനത് കണ്ടിട്ടുണ്ട്. ഞാൻ മാത്രമല്ല, അമ്മയുടെ വീട്ടിലുള്ളവരും ആ നാട്ടുകാരുമെല്ലാം. അവിടെയുള്ളവർക്ക് അതത്ര പുതുമയൊന്നുമല്ല. ചില മഴക്കാലരാത്രികളിൽ, കുന്നിൻമുകളിലുള്ള ഒരു പൂവാകമരത്തിൽ നിറയെ മിന്നാമിന്നികൾ ഉണ്ടാവാറുണ്ട്.. ഫാൻസി ലൈറ്റ്സ് പോലെ..”
അവൾ പുച്ഛത്തോടെ ഒന്നു ചിരിച്ചു  “ അതത്ര  അൺകോമൺ  ഒന്നുമല്ല..ഡിസ്കവറിയിൽ ഒക്കെ കാണാമല്ലൊ..പക്ഷെ ഇതങ്ങനെയല്ല..കാടിനുള്ളിൽ, കുറ്റാക്കൂറ്റിരുട്ടത്ത് ..ഏറ്റവും അത്ഭുതം, ഞാൻ പറഞ്ഞില്ലേ, കുറച്ചു നേരത്തിനുശേഷം അവയുടെ ബ്ലിങ്കിങ്ങ് എല്ലാം സിങ്ക്രണൈസ്ഡ് ആവും..”
ഇരുളിന്റെ ആകാശപുതപ്പിൽ മിന്നി തെളിയുന്ന താരകൾ പോലെ, രാത്രി വിഴുങ്ങിയ  താഴ്വാരമാകെ മുനിഞ്ഞു തെളിയുന്ന
 മിന്നാമിന്നികൾ..അത്രയും കുഴപ്പമില്ല.. പക്ഷെ അവയെല്ലാം ഒരേസമയം ഇരുളുകയും തെളിയുകയുംചെയ്യുക !.. അയാൾക്കതത്ര വിശ്വാസകരമായി തോന്നിയില്ല ; അവൾക്ക് തന്നോട്  നുണ പറയേണ്ട ആവശ്യമൊന്നുമില്ലെന്ന് അറിയാമെങ്കിലും.


വിജു അന്ന് ഞങ്ങളെ പിടിച്ചു വലിച്ചങ്ങോട്ടോടുമ്പോൾ അവനു ശരിക്കും ഭ്രാന്ത് പിടിച്ചോ എന്നുപോലും ഞാൻ അമ്പരന്നുthat great surprise.. അതു ഞങ്ങളുടെ കണ്ണിലേക്കെത്തിക്കുന്നന്നതുവരെ അവൻ ഓട്ടം നിർത്തിയില്ല.” അയാളുടെ മുഖത്തെ അവിശ്വാസം വായിച്ചെടുത്താവണം അവൾ കൂടുതൽ വിശദീകരണത്തിനു തയ്യാറായത്.

നിങ്ങളുടെ വീടിനു പുറകിൽ മാവിൻതോട്ടമാണെന്നല്ലെ പറഞ്ഞത് ?” അയാൾ ചോദിച്ചു.

അതെ.കുന്നിൻചെരുവിൽ.ഞങ്ങളുടെ വീട്ടുടമയുടെ മാവിൻതോട്ടമായിരുന്നു അത്. അതിനുമപ്പുറം താഴേയ്ക്ക് പിന്നെ മലമുകളിലേക്കാകാശത്തിനരികിലേയ്ക്ക് പടർന്നു പരന്ന് കാട് !!.............പുരിയുമാ ? ബസ്സിറങ്ങി ആൾമോസ്റ്റ് ഫൈവ് കിലോമീറ്റർ നടക്കണം……. പക്ഷെ ഞങ്ങൾക്കതൊരു ദൂരമായിരുന്നില്ലആടിയും പാടിയും ..  a trip to our own heaven. .
  
We were mad about mangos.. രാത്രിയായാൽ, കുട്ടയുമെടുത്ത് ഒരിറക്കമിറങ്ങും. രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞ് തിരിച്ചു വരുമ്പോ കുട്ട നിറഞ്ഞിട്ടുണ്ടാവും..variety of mangos. പിന്നെ നിന്നും ഇരുന്നും കിടന്നുമെല്ലാം മാംഗാതീറ്റ തന്നെ !.. അങ്ങനെയൊരു രാത്രിയിലാണ് വിജുവത് കണ്ടുപിടിച്ചത്..പിറ്റേദിവസം, ഇരവുക്ക് മുമ്പ് തന്നെ ഞങ്ങളവിടെ ചെന്ന് ഇരിപ്പുറപ്പിച്ചു. ഇരുട്ടി തുടങ്ങിയപ്പോൾ അവ ബ്ലിങ്ക് ചെയ്യാൻ തുടങ്ങി.. ആദ്യമൊക്കെ റാൻഡം ആയിരുന്നു.. പിന്നെ പതിയെ പതിയെ..ഹോ..ഞങ്ങൾ വാപൊളിച്ച് നിന്നുപോയി !

It was a fancy night ..തെൻട്രൽ കുളിർ! മിന്മിനിപൂച്ചിയോട വെട്ടം!! വിജു പറഞ്ഞു   ‘I need Aurora borealis in the sky’. നിക്കു  was totally silent .. ..അവനും  ..വിജുവിനൊപ്പം ആ  മാജിക് ഡ്രീമിൽ ൽ ആയിരുന്നിരിക്കണംഞാൻ ചോദിച്ചു. ‘എന്നതാ ഈ Aurora borealis ??’  നിക്കു പറഞ്ഞു ‘Northern lights !’ എന്നുവച്ചാ .. ?? അവർ  ഒന്നും പറയാതെ എന്നെ ഇറുകെ കെട്ടിപ്പിടിച്ചു ..പിന്നെ ഞാഒന്നും ചോദിച്ചില്ല ..ഉള്ളം നിറയ്ക  എന്നൊക്കെ പറയില്ലേ..  it was happening that moment ..”
രണ്ടാമത് പോകുമ്പോഴെങ്കിലും നിങ്ങൾക്ക് ഒരു ക്യാമറ കരുതാമായിരുന്നു..” അപ്പോഴും അയാൾക്ക് പൂർണ്ണവിശ്വാസമായിരുന്നില്ല.

നിക്കു ക്യാമറയെടുത്തിരുന്നുപക്ഷെ വിജു സമ്മതിച്ചില്ല..അല്ലെങ്കിൽതന്നെ to convince   whom ?  ഞങ്ങൾ മൂന്നുപേരും കൺനിറച്ചു കണ്ടു..മേ ബി, അത് ഞങ്ങൾക്ക് മാത്രമായൊരുക്കപ്പെട്ട ഒരു സൗഭാഗ്യമായിരിക്കാം..”
നിങ്ങളുടെ വീട് മാത്രമെ അവിടെയുണ്ടായിരുന്നുള്ളൂ ?”
ഉം..ഞാൻ പറഞ്ഞില്ലേ, കാടിനരികിൽ, കിലോമീറ്ററുകളോളം പരന്നുകിടക്കുന്ന മാവിൻതോട്ടത്തിനു നടുവിലാണ് ആ വീട്.. ബസ്സിറങ്ങിപോകുന്ന വഴിക്ക് ഒരു ഊരുണ്ട്… ഒക്കെ തനി ഊർക്കാര്ങ്ക.... അവർക്ക് ഞങ്ങൾ, ചെന്നൈയിലെ ഏതോ വലിയ കോളേജുകളിൽ പഠിക്കുന്ന , ചെറുപ്പത്തിലേ അച്ഛനമ്മമാർ മരിച്ചുപോയ സഹോദരങ്ങളാണ്. അതിന്റെ സ്നേഹവും ബഹുമാനവുമെല്ലാം അവർ കാണുമ്പോഴൊക്കെ പ്രകടിപ്പിക്കും..”
ഹഹഹ..അതു കൊള്ളാം..” , ‘നല്ല സഹോദരങ്ങൾ’  എന്നു കൂടി പൂരിപ്പിക്കാൻ അയാളാഞ്ഞതാണ്പുറത്തേക്കെത്തിയില്ല. ‘ഭാഗ്യം !’ അയാൾ മനസ്സിലോർത്തു - അല്ലെങ്കിൽ അതുമതി അവൾക്കു പിണങ്ങാൻ

അവൾ പുഞ്ചിരിച്ചു.. “ മൂന്നുപേരുമൊക്കുമ്പോഴുള്ള ആഹ്ലാദവും കുത്തിമറച്ചിലുമൊക്കെ കാണുമ്പോൾ ആർക്കാണങ്ങനെ തോന്നാതിരിക്കുക ? എങ്ങാനും അവർ രണ്ടുപേരും നേരത്തെ എത്തിയിട്ടുണ്ടെങ്കിൽ ഞാൻ ബസ്സ്റ്റോപ്പ് മുതൽ വീടു വരെ ഓടും.. അത്രയ്ക്കായിരിക്കും ആനേരത്തെ എക്സൈറ്റ്മെന്റ് ..!”
അയാളുടെ മൊബൈൽ ഒന്ന് റിങ്ങ് ചെയ്തു.. സമയം എട്ടു കഴിഞ്ഞിരിക്കുന്നു...ഭാര്യയുടെ ആദ്യത്തെ വാണിങ്ങ് ബെൽ !
ചിത്രയാണ്..” അയാൾ ചിരിച്ചു.. “ നീയുമൊത്തൊരു കാപ്പി കഴിച്ചിട്ടേ എത്തുകയുള്ളുവെന്ന് ഞാനവളോട് പറഞ്ഞിരുന്നു..”
നിന്നെ ഞാൻ പിടിച്ച് തിന്നാൻ പോകുന്നൊന്നുമില്ലെന്ന് അവളോട് പറഞ്ഞേക്ക്..” സ്വല്പം ഇരുണ്ട മുഖത്തോടെ അവൾ ചിരിച്ചു.
ച്ഛെ ..അതൊന്നുമില്ല.. എന്നെ, എന്നെക്കാൾ കൂടുതൽ അവൾക്കറിയാം..” അയാളുടെ ചിരി മാഞ്ഞു. 
എന്നെകുറിച്ച് നീയെന്തൊക്കെ ചിത്രയോട് പറഞ്ഞിട്ടുണ്ട് ?” അവളുടെ മുഖം ഒന്നുകൂടി ഇരുണ്ടു.
നീ ഓഫീസിൽ വന്നതു മുതലുള്ളതെല്ലാം..കഴിഞ്ഞ തേഴ്സ്ഡെ പറഞ്ഞ കഥകളുൾപ്പെടെ..”

അവളുടെ ശബ്ദമുയർന്നു.. “  യൂ ചീറ്റ് .. അതിനാണോ ഞാനതെല്ലാം നിന്നോട് പറഞ്ഞത്നിനക്ക്  ന്യൂസ് പേപ്പർ ബിഹേവിയർ  ആണെന്ന് ഞാനറിഞ്ഞിരുന്നില്ല..”.

കോഫിഷോപ്പിൽ വലിയ തിരക്കില്ലാഞ്ഞത് ഭാഗ്യം ! അയാൾ ആശ്വസിച്ചു.

പിന്നെ അല്പനേരത്തേക്ക് അയാളൊന്നും മിണ്ടിയില്ല. ചില നേരത്ത് പെട്രോൾ കത്തുന്നതു പോലെയാണ് അവളുടെ കോപമെന്ന് അത്രയും നാളത്തെ പരിചയം കൊണ്ട് അയാൾക്ക് ബോധ്യപ്പെട്ടിരുന്നു. വലിയ ഒരാളലോടെ അല്പനേരം നിന്നുകത്തി അത് പെട്ടന്ന് അണഞ്ഞു തീരും
ഹേയ് നൈന..ചിത്രയെ എന്നിൽ നിന്ന് നീ  വേർതിരിച്ചു കാണേണ്ടതില്ല;  ഒഫ്കോഴ്സ് , അവളോടതു പറയുന്നതിനുമുമ്പ് നിന്നോടു ഞാനതുചോദിക്കേണ്ടതായിരുന്നു..എന്റ തെറ്റ്. but she is a part of me. അവളറിയാതെ ഒരു മണൽത്തരിപോലും  എന്റെ ജീവിതത്തിലില്ല. Its happening spontaneous ........അവളറിയരുത് എന്ന ആവശ്യത്തോടെ നീയെന്നോടെന്തെങ്കിലും പറഞ്ഞാൽ, അധികകാലത്തേയ്ക്കൊന്നും ആ ഭാരം ചുമക്കാൻ എനിക്കാവില്ല.. so, if you want to share anything such like that, it is better to close that forever.. പക്ഷെ ഒന്നു ഞാനുറപ്പുതരാം.. അവൾ നിന്നെ മറ്റൊരു രീതിയിൽ കാണുകയോ  പെരുമാറുകയോ  ഉണ്ടാവില്ല.. just like a friend as usual ..” അവൾ ഒന്നു തണുത്തു എന്നുതോന്നിയപ്പോൾ അയാൾ പറഞ്ഞു.
എനിക്കറിയില്ല..” അവളുടെ സ്വരത്തിൽ ഒരു ക്ഷമാപണം കലർന്നിരുന്നു. “ You know.. എനിക്ക് സ്ത്രീകളോട് നേരിട്ടിടപഴകി അനുഭവം കുറവാണ്. But ninety nine percent I met are like newspapers..സ്വന്തം കാര്യമൊഴിച്ച് മറ്റൊന്നും അവർക്ക് മറച്ചു വെക്കാനറിയില്ല..”
ഉം..എനിക്കു തോന്നിയിട്ടുണ്ട്, നീ അത്തരമൊരു മുൻധാരണയോടെയാണ് സ്ത്രീകളെ സമീപിക്കുന്നതെന്ന്..പക്ഷെ എല്ലാവരും അങ്ങനെയല്ല..may be ഒരു sixty to seventy percent  .. സൈനബ് ഒക്കെ എത്ര ഫ്രാങ്കായാണ് നിന്നോട് പെരുമാറുന്നത്.. പക്ഷെ നീയെപ്പോഴും റിസർവ്ഡ് ആയിനിൽക്കും..കാര്യം, റിലീജ്യസ് ആയ കാര്യങ്ങളിലൊക്കെ അവൾ തനി കൺട്രി  ആണെങ്കിലും..”
അതാണ് ഞാൻ റിസർവ്ഡ്  ആകുന്നത്.. അത്തരം ആൾക്കാർക്കൊന്നും എന്നെ ഉൾക്കൊള്ളാൻ കഴിയില്ല..ഇസ്ലാം ആയിരുന്നു, പിന്നെ കുറച്ചുകാലത്തേയ്ക്ക് ക്രിസ്ത്യൻ ആയി..ഇവിടെ വീണ്ടും ഇസ്ലാം.. ഭർത്താവിന്റെ വീട്ടിലെത്തുമ്പോൾ വീണ്ടും ക്രിസ്ത്യൻ.. അങ്ങനെയൊക്കെ കേട്ടുകഴിയുമ്പോൾ അവരെന്നെ ആ കണ്ണിലെ  കാണൂ. . narrow minded creatures ..”
ആ വിഷയം  ദീർഘിപ്പിക്കാൻ അയാൾ ഇഷ്ടപ്പെട്ടില്ല.. അതൊക്കെ ഒരു തവണ പറഞ്ഞു കഴിഞ്ഞതാണ്.

..അതുവിട്.. ബാക്കി കഥ പറയ്..” അയാൾ ചിരിച്ചു.
“ Are you a writer  ?” അവൾ ചോദിച്ചു.
“ No. I am a reader, a pseudo Socialist, a human , an animal and of course,  a news paper ”  അയാൾ ചിരിച്ചു.
നിന്റെ ആങ്സൈറ്റി  കാണുമ്പോൾ ഒരു സംശയം.” അവൾ അയാളുടെ ചിരിയിൽ പങ്കു ചേർന്നു..  “റൈറ്റേഴ്സിനെ എനിക്കിഷ്ടമല്ല.. മറ്റുള്ളവരുടെ ജീവിതവും കണ്ണീരുമെല്ലാം വെറും റോ മറ്റീരിയൽസ് മാത്രമാണവർക്ക് ബട്ട്, നിക്കുവിന് വായനയാണ് ഹോബി..എത്രയാണു വായിച്ചു തള്ളുന്നതെന്നോ ! അവനാണെന്നെ മലയാളം വായിക്കാൻ പഠിപ്പിച്ചത്. ലൈറ്റ്   ആയ ചിലതൊക്കെ ഞാനും വായിച്ചിട്ടുണ്ട്..ആ കോമഡി  ഒക്കെയുള്ള സ്റ്റോറി  ഇല്ലേ, ഗോട്ടിന്റെ.. അതൊക്കെ...വിജു അങ്ങനെ വായിക്കുന്നതൊന്നും കണ്ടിട്ടില്ല.. പക്ഷെ അവർ തമ്മിൽ ലിറ്ററൽ  കാര്യങ്ങളെ കുറിച്ചൊക്കെ ഡിസ്കഷൻ  ഉണ്ടാവാറുണ്ട് ..എനിക്കതൊക്കെ കേൾക്കുമ്പോഴെ ഉറക്കം വരും.”
“കോഴ്സ് കഴിയുന്നതുവരെ നിങ്ങൾ ഒരുമിച്ചാണൊ താമസിച്ചത് ? “ അയാളവളെ വീണ്ടും വിഷയത്തിലേക്കെത്തിക്കാൻ ശ്രമിച്ചു.
അല്ല..എന്റെ കോളേജ് ചെന്നൈയിൽ തന്നെ ഒരു റിമോട്ട് ഏരിയയിൽ ആയിരുന്നു. താമസം അവിടെത്തന്നെയൊരു ഹോസ്റ്റലിൽ.. വീക്കെന്റിലാണ് അവരോട് ജോയിൻ  ചെയ്യുക. പിന്നെ വെക്കേഷനിലും.. ഞാൻ സെകന്റ് സെം ആയപ്പോഴേയ്ക്കും അവരുടെ കോഴ്സ് കമ്പ്ലീറ്റ്  ചെയ്തിരുന്നു. നിക്കുവിന് കാമ്പസ് പ്ലേസ്മെന്റ്   കിട്ടി.. പുതുച്ചേരിയിൽ.. അതിനുശേഷം അവനും വീക്കെന്റ്  തന്നെയായി വരവ്.. വിജു മുന്നേ പാർട്ട് ടൈം ചെയ്തിരുന്നോടത്ത് കണ്ടിന്യൂ ചെയ്തു.. ഫിനാൻഷ്യലി   അപ്പോഴും മിച്ചമായിരുന്നൊന്നുമില്ല.. എന്റെ കോഴ്സ്ഫീയും ഫോസ്റ്റൽഫീയും വീട്ടുവാടകയുമെല്ലാം  ക്ലോസ്   ചെയ്തുവരുമ്പോ ഒന്നുമുണ്ടാവില്ല ബാക്കി.. ആക്ച്വലി മാത്സ്   എനിക്കത്ര ഇഷ്ടമുള്ള സബ്ജക്റ്റ്  ആയിരുന്നില്ല..അവരോടുള്ള  കമ്മിറ്റ്മെന്റ്t കൊണ്ടു മാത്രമാണ്  എഞ്ചിനീയറിങ്ങ് സെലക്റ്റ്  ചെയ്തതും  കോളേജ് ടോപ്പർ   ആയതും..”
പെട്ടന്ന് അവളുടെ മൊബൈൽ റിങ്ങ് ചെയ്തു..
എടുത്തു നോക്കിയ ശേഷം അവൾ ചിരിച്ചു.. “ വിജുവാണ്..”
അവനോടു പറ ഞാൻ നിന്നെ പിടിച്ചു തിന്നുകയൊന്നുമില്ലെന്ന് പഴയ കടം വീട്ടിയ സന്തോഷത്തോടെ അയാൾ ചിരിച്ചു.
അവൾ കീ അമർത്തി ഫോൺ അയാൾക്കു നേരെ നീട്ടി.. “ യെസ് .. നീ തന്നെ പറഞ്ഞൊ..”
അയാൾ വേണ്ട എന്നാംഗ്യം കാട്ടിയെങ്കിലും അവൾ കൈപിൻവലിച്ചില്ല... അപ്പുറത്ത് ഹലോ എന്ന് മാർദവമേറിയ ഒരുസ്വരം കേട്ടു തുടങ്ങിയിരുന്നു. ഫോണെടുക്കുമ്പോൾ അയാളൊന്നു പരിഭ്രമിച്ചു.
“ഹലോ  വിജൂ..  ഇറ്റ്സ് മീ . ശ്യാംലാൽ..” പിന്നെ എന്താണു പറയേണ്ടതെന്നറിയാതെ അയാൾ നിന്നു പരുങ്ങി.. അവൾ പൊട്ടിച്ചിരിച്ചുകൊണ്ട്  അയാളുടെ കൈയ്യിൽനിന്ന് ഫോൺ തിരികെ വാങ്ങി
“ഹലോ  വിജൂ.. meet my friend  സാം.. We are having a coffee.. എന്താ പ്രശ്നം? മേന              കഴിക്കുന്നില്ലെ?..” അയാൾക്കവളുടെ ആ സംസാരം അത്ര പിടിച്ചില്ല. ഒരു പൊങ്ങച്ചപ്രദർശനം പോലെ..
അയാളെന്തോ മറുപടി പറഞ്ഞെന്നു തോന്നുന്നു. അരമണിക്കൂറിനകം എത്താം എന്നു പറഞ്ഞ് അവൾ ഫോൺ വെച്ചു.
സാധാരണ നയൻ  വരെ അവനെന്നെ വിളിക്കാറില്ല.... ഇതിപ്പോ മേനയ്ക്ക് ചെറുതായി പനിയുണ്ടെന്ന് തോന്നുന്നെന്ന്..”
എങ്കിൽ വേഗം പൊയ്ക്കൊള്ളു..” അയാൾ എണീറ്റു..
.. അതുസാരമില്ല.. നീയവിടെയിരി..” അവൾ എണീറ്റില്ല..“ മേന പൊതുവെ വീക്ക് ആണ്.. പ്രഗ്നന്റ് ആയിരിക്കുമ്പോ ഞാൻ കഴിച്ച മരുന്നുകളുടെ ഇഫക്റ്റ് .. ഇതിപ്പോ വിജു കൊണ്ടുപൊയ്ക്കൊള്ളും.. അതാ നല്ലത്.. ചെറിയ ഒരു തുമ്മൽ വന്നാ മതി, മേന ഭയങ്കര വാശിക്കാരിയാവും.. അപ്പോൾ എനിക്കും ദേഷ്യം കയറും.. പിന്നെ അടിയായി പിടിയായി.. പിന്നെ ഞാനും മരുന്ന് കഴിക്കേണ്ടിവരും.. കബിലാവുമ്പോ സോഫ്റ്റ്   ആയി കൈകാര്യം ചെയ്തോളും..” അവൾ ചിരിച്ചു.


കബിൽ?” ആ പേര് അയാളുടെ ഓർമ്മയിൽ വന്നില്ല..

കബിലിനെ കുറിച്ച് ഞാൻ നിന്നോടു പറഞ്ഞില്ലേ ? കബിലാംബിഗൈ.. നിക്കുവിന്റെ വൈഫ്..”

“ഓ,,ഇപ്പോ ഓർമ്മ വന്നു.. അതുപോട്ടെ,  സത്യം പറ.. സത്യത്തിൽ വിജുവിന് പറ്റിയ അബദ്ധമാണൊ നീ ?” പകുതി കളിയായും കാര്യമായും അയാൾ ചോദിച്ചു.
അവൾ വീണ്ടും പൊട്ടിച്ചിരിച്ചു .. “തങ്കമാണു മോനെ, തങ്കം! ഞാൻ വൈകുമെന്ന് വിളിച്ചു പറഞ്ഞാലും അവനത് ഓർമ്മവെക്കാറില്ല.. അതൊക്കെ എന്നോടെന്തിനാ പറയുന്നതെന്ന് ചോദിക്കും. .but if he feels I have something to share, മറ്റെല്ലാം മാറ്റിവച്ച് അവനെന്റെ മുന്നിൽ വന്നിരുന്നിരിക്കും.. നമ്മുടെ പാർട്ട്ണേഴ്സിനെ കംപയർ  ചെയ്യുന്നതിൽ ഒരർത്ഥവുമില്ല..both are two extremes..”

ആരു കംപയർ    ചെയ്യുന്നു ?  അതല്ല വേണ്ടത്..understanding.. knowing hair to hair.. അതാണ് ബന്ധങ്ങളുടെ അടിസ്ഥാനം.. You know? ഓരോ സമയത്തും ഞാനെങ്ങനെയാണ് റെസ്പോണ്ട്  ചെയ്യുക എന്നുപോലും ചിത്രക്കറിയാം..” അയാളും വിട്ടുകൊടുത്തില്ല.

“  യെസ്..എഗ്രി....ബട്ട്   വിജു അണ്ടർസ്റ്റാന്റിങ്ങ്   മാത്രമല്ല സാം.. vast and open..സത്യത്തിൽ നിക്കു പലപ്പോഴും അവന്റെ ഒരു ഫോളോവർ  മാത്രമാണ്. . of course ..he is brilliant and loving.. but, some initiativesഅത് വിജുവിനു മാത്രമെ പറ്റൂ.. അല്ലെങ്കിൽ, ചെന്നെയിലെ ഏതെങ്കിലുമൊരു മൂലയിൽ ആരോരുമറിയാതെ ഞാനൊക്കെ ജീവിച്ചു മരിച്ചു പോയേനെ. അവന്റെ ചില വൈൽഡ് ഡ്രീംസ്.. അതാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്.”
അയാളുടെ മൊബൈൽ വീണ്ടും ശബ്ദിച്ചു.

ചിത്രയാണ്..” മൊബൈൽ തിരികെ വക്കുമ്പോൾ അയാൾ ചെറിയ ചമ്മലോടെ ചിരിച്ചു.        “  നയൻ തേർട്ടി  ആണ് ഞങ്ങളുടെ  സപ്പർ ..”

ഹ ഹ ഹ..” അവൾ വിജയിയുടെ ചിരി ചിരിച്ചു. “ എന്നാ മോൻ ചെല്ല്..”

എന്താണ് നീ  ഞങ്ങളെ വീട്ടിലേക്ക് ക്ഷണിക്കാത്തത്? എണീക്കുമ്പോൾ ചമ്മൽ മറയ്ക്കാനെന്നോണം അയാൾ ചോദിച്ചു.

വരട്ടെ.. നിന്നെക്കുറിച്ച്  വിജുവിന്റെ അഭിപ്രായം ചോദിക്കട്ടെ.. ആ കാര്യത്തിലൊക്കെ അവൻ വളരെ സ്ട്രിക്റ്റ്   ആണ് സാം.. അത് ഞങ്ങളുടെ മാത്രം പ്രൈവറ്റ് വേൾഡ് ആണ്. ഞങ്ങളുടെ മെയ്ഡ് അല്ലാതെ ഒരീച്ചപോലും അങ്ങോട്ട് കയറിയിട്ടില്ല ഇതുവരെ..”

“ ഓ..അപ്പോഴതൊരു സാ‌മ്രാജ്യമാണ് !” അയാൾ പുച്ഛം ഭാവിച്ച് ഒന്നു ചുണ്ടു കോട്ടി.

“അതവിടെ നിൽക്കട്ടെ..” പിന്നെ ഒരു കൃത്രിമ ദേഷ്യം മുഖത്തേയ്ക്ക് വരുത്തികൊണ്ടു തുടർന്നു. “ നിന്റെയീ വടിക്കാത്ത നാവുകൊണ്ട് എന്നെ ‘ സാം സാം’ എന്നു വിളിക്കരുത് എന്ന് എത്ര തവണ ഞാൻ നിന്നോടു പറഞ്ഞു ! ശ്യാം എന്നു വിളിക്കാൻ പറ്റുന്നില്ലെങ്കിൽ ‘ലാൽ’ എന്നെങ്കിലും വിളിച്ചു കൂടെ നിനക്ക് ? ”



“ ഓ..പിന്നേ..ഞാനങ്ങനെയെ വിളിക്കൂ. വേണെങ്കിൽ കേട്ടാ മതി... നാലഞ്ചക്ഷരം കൂടുതൽ പ്രൊനൗൺസ് ചെയ്യാൻ കഴിയുമെന്നല്ലാതെ എന്തു ഗുണമാണ് നിങ്ങൾ മല്ലൂസിന്റെ നാവിനുള്ളത്..? മറ്റുള്ളവരെ ഹരാസ് ചെയ്യുകയും പാര വെക്കുകയുമല്ലേ അതിന്റെ സ്ഥിരം തൊഴിൽ? ” അവളുടെ സ്വരം കടുത്തു. അവർ കാറിനരികിലെത്തിയിരുന്നു.



“ ഹ ഹ.. നീ തന്നെ അതു പറയണം.. രണ്ടു ബ്ലഡി മല്ലൂസ് പയ്യന്മാർ ഉയർത്തി വിട്ടില്ലായിരുന്നെങ്കിൽ ചെന്നൈയിലെ ഏതോ മൂലയിൽ ചത്തു മലച്ചു പോകുമായിരുന്നെന്ന് പറഞ്ഞ നീ തന്നെ.. ! ”. അയാൾ അവളെ വീണ്ടും പ്രകോപിപ്പിക്കാൻ ശ്രമിച്ചു.

“ അതാണ്..” അവൾ തിരിഞ്ഞു നിന്നു. “ അവർ മല്ലൂസാണെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല.. നീ ഒരു typical left liberal  മല്ലു അല്ലേ ? Can you  think like them ?”


“ അതുകൊള്ളാം..ഇപ്പോ അങ്ങനെയായോ !” അയാൾ ചിരിച്ചു.

അവളൊന്നും പറഞ്ഞില്ല..പുറത്ത് നല്ല തണുപ്പുണ്ടായിരുന്നു.

ഞാൻ  ഡ്രോപ്പ്  ചെയ്യണോ ?” കാറിലേക്ക് കയറുമ്പോൾ അവൾ ചോദിച്ചു.

വേണ്ട.. ഞാനീ ഇരുപതുമിനിറ്റെങ്കിലും ഒന്ന് നടന്നോട്ടെ.. നിങ്ങളെപ്പോലെ വീട്ടിൽ ജിമ്മും ട്രെഡ്മില്ലുമൊക്കെ സ്ഥാപിക്കാൻ  I don’t have much space in my flat... വെറുതെ ഇരിക്കുന്ന കാശും ഇല്ല പെണ്ണേ.” അയാൾ ചിരിച്ചു.

അല്ലാതെ ചിത്ര എന്തെങ്കിലും പറയുമോ എന്നു പേടിച്ചൊന്നുമല്ലല്ലോ ?..” ഡോറടക്കുന്നതിനിടയിൽ അവൾ ചിരിച്ചു..


ച്ഛെ..ഡോണ്ട് ബി സില്ലി..”  അയാൾ പറഞ്ഞത് വണ്ടിയുടെ ആവേഗത്തിനിടയിൽ മുങ്ങിപ്പോയി

 ഒക്ടോ്ബറിന്റെ ശ്യാമ നിശ്വാസത്തിനു കുളിരേറി തുടങ്ങിയിരുന്നു. തിരികെ നടക്കുമ്പോൾ പഴയൊരു മൂളിപ്പാട്ട് അയാളുടെ ചുണ്ടിലേക്കോടിയെത്തി. റോഡിലെ വാഹനത്തിരക്ക് കുറഞ്ഞിട്ടില്ല. പക്ഷെ കാൽനടക്കാരുടെ എണ്ണം കുറഞ്ഞിരിക്കുന്നു.
പതിവു പോലെ, ഇലക്ടോണിക്ക് വീൽ ചെയറിൽ സായാഹ്ന സവാരിക്കിറങ്ങിയ പെൺകുട്ടി ഫുട് പാത്തിലുണ്ട്
തലമുടിയൊക്കെ പിഞ്ഞി പരത്തി സ്കേറ്റിങ് ബോർഡിൽ അവളുടെ കാമുകൻ പരിസരത്തൊക്കെ
പാറി പറന്നു നടക്കുന്നു
രണ്ടു പേരും പരിചയഭാവത്തിൽ അയാളോട് പുഞ്ചിരിച്ചു ..
                                                          
                                                                          *****

                                            

20 comments:

  1. Nice reading experience. Like the beginning..

    ReplyDelete
  2. തുടക്കം നന്നായിരിക്കുന്നു മനോജ് / കിരണ്‍. (കിരണിനെ എനിക്ക് പരിചയമില്ല). കഥയുടെ അകത്തേക്ക് വായനക്കാരനെ ക്ഷണിക്കുവാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ആകാംഷ നിലനിര്‍ത്താനും. എന്റെ ഒരു സജഷന്‍ പറയട്ടെ. നോവലിലെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ ഒ.കെ. കഥാപാത്രത്തിന് കൂടുതല്‍ വഴങ്ങുന്നത് ആ ഭാഷയാവുമ്പോള്‍ അത് അവസരോചിതവുമാണ്. പക്ഷെ അതിനെ മലയാളത്തിലേക്ക് എഴുതിക്കൂടെ? ഉദാ : ഡോണ്ട് ബി സില്ലി അങ്ങിനെ.. കാരണം അത് പലപ്പോഴും വായന ലളിതമാക്കും എന്ന് തോന്നുന്നു. സജഷന്‍ ആണ്. ഇപ്പോഴുള്ള രീതി തെറ്റെന്നോ അത് ഒഴിവാക്കണമെന്നോ എന്റെ അഭിപ്രായത്തില്‍ അര്‍ത്ഥമാക്കുന്നില്ല.

    ReplyDelete
  3. മംഗ്ലീഷാണ് ഭാഷ അല്ലെ. മനപ്പൂര്‍വ്വമാണെന്നറിയാം. കാലഘട്ടത്തിന്റെ ഭാഷ തന്നെ നോവലില്‍ വരണമല്ലോ. മനോ പറഞ്ഞ അഭിപ്രായം എനിക്കുമുണ്ട്. അങ്ങനെ എഴുതിയാലേ ശരിയാകൂ എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോഴുള്ള രീതി തെറ്റ് തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു :). തുടക്കം നന്നായിട്ടുണ്ട്. കൂടുതല്‍ അഭിപ്രായം രണ്ടോ മൂന്നോ ലക്കത്തിന് ശേഷം

    ReplyDelete
  4. തുടക്കം നന്നായിരിക്കുന്നു,കൂടുതൽ വായനക്ക് ശേഷം പറയാം കൂടുതൽ വിവരങ്ങൾ....

    എന്തായാലും ഈ ഉദ്യമത്തിന് എല്ലാ വിധ ആശംസകളും...!!! ആത്മവിശ്വാസത്തോടെ മുന്നേറൂ..!

    ReplyDelete
  5. ranji,Manoraj,നിസാരന്‍ .. നന്ദി മലയാളം ഇംഗ്ലീഷില്‍ എഴുതിതന്നെയാണ് തുടങ്ങിയത് .. പക്ഷെ കൂടുതല്‍ വിപുലമായ വാചകങ്ങള്‍ വായനാലളിതമാകുന്നതിനു പകരം എന്തോ ഏച്ച്കെട്ടലുകള്‍ പോലെ തോന്നിച്ചു ഉദാഹരണത്തിന്ന് : No I am a reader, a pseudo Socialist, a human , an animal and of course, a news paper… ഐ ആം എ റീഡര്‍ , ഏ സ്യൂഡോ സോഷ്യലിസ്റ്റ് , എ ഹ്യൂമണ്‍ , ഏന്‍ എനിമല്‍ ആന്റ് ഒഫ്കോര്‍സ്സ് എ ന്യൂസ് പേപ്പറ് ... ഇതിലെ കഥാപാത്രങ്ങളിലൊന്നായ നൈന എളുപ്പമൊന്നും മലയാളം ശരിക്കും പഠിക്കാന്‍ ഇടയില്ല .. ഇനിയും നീണ്ട ചില നീണ്ട ഇന്‍ഗ്ലീഷ് ഡയലോഗുകള്‍ പറഞ്ഞേക്കും .. കുറച്ച് ആലോചിച്ചതിനു ശേഷമാണ് ഇങ്ങനെ ഒരു രചനാരീതി തിരഞ്ഞെടുത്തത് . തേര്‍ഡ് പേര്‍സണ്‍ കഥ പറയുന്നതുകൊണ്ട് അവളുടെ ഇംഗ്ലീഷ് കുറക്കാന്‍ നോക്കാം ... എത്ര കഴിയും എന്നറിയില്ല :( നോവലിനേക്കാള്‍ മുന്‍പേ ഈ കഥാപാത്രങ്ങള്‍ ഞങള്‍ക്കു ചുറ്റിലും ജീവിച്ചു തുടങ്ങിയിരുന്നു ... അതില്‍ ഏറ്റവും അനുസരണയില്ലാത്തതും ചകിതയായതും നൈന എന്ന കഥാപാത്രമാണ് .. (Ranji,Manoraj,നിസാരന്‍ ; നിങ്ങള് മൂന്നുപേരുടെയും പേരുകള്‍ എന്നുമോര്‍ക്കും ആദ്യമായി എവിടെ കമന്റിട്ടതിന് നന്ദി )

    ReplyDelete
  6. ആദ്യ എപിസോഡ് ഒക്കെ ,,അടുത്തഭാഗം വായിക്കാന്‍ പ്രേരിപ്പിക്കുന്ന ആകാംക്ഷ നിലനിര്‍ത്തുന്നു ,,ശ്യാം ലാലി ലൂടെ കഥ പുരോഗമിക്കട്ടെ ,,ആ ഇംഗ്ലീഷ് പ്രയോഗം വായനാ സുഖം കുറക്കുന്നു എന്നൊരു അഭിപ്രായം എനിക്കുമുണ്ട് ,എന്നാല്‍ അതിനുള്ള പ്രയാസം മുകളില്‍ വായിച്ചതിനാല്‍ നോ കമന്റ്സ് :) ....അടുത്ത ഭാഗം മുടങ്ങാതിരിക്കാന്‍ ഫോളോ ചെയ്തു പോകുന്നു .

    ReplyDelete
  7. തുടക്കം നന്നായി .,.,ഇംഗ്ലീഷ് വാക്കുകള്‍ ചുരുക്കിയാല്‍ കുറേകൂടി വായനാ സുഖം കിട്ടും എന്ന് തോന്നുന്നു ,.,.,.,.ആശംസകള്‍,.,.,

    ReplyDelete
  8. കൊള്ളാം നല്ലൊരു തുടക്കം ... കഥയ്ക്കുള്ളില്‍ എന്തോ ഒന്ന് കാത്തിരിക്കുന്നു എന്ന് വായനക്കാരനെ ബോധ്യപ്പെടുത്തുവാന്‍ പൈലെറ്റ്‌ എപിസോഡ് കൊണ്ട് സാധിച്ചു. ഇംഗ്ലീഷ് എഴുത്തില്‍ അപാകത ഒന്നും കാണുന്നില്ല. കിരണ്‍ പറഞ്ഞത് പോലെ നെടുങ്കന്‍ ഡയലോഗുകള്‍ മംഗ്ലീഷ് ആകുമ്പോള്‍ ചിലപ്പോള്‍ ചില വാക്കുകളുടെ ഉച്ചാരണ അര്‍ത്ഥം പിടികിട്ടിയെന്നു വരില്ല. ആശംസകള്‍ മനോജ്‌ /കിരണ്‍. ആകാക്ഷയോടെ മിന്‍ ഇരവുകളുടെ ബാക്കിക്കായ്‌ .....!

    ReplyDelete
  9. നന്ദി കൂട്ടുകാരേ .. ,രണ്ടാം അദ്യായം എഴുത്ത് തീരാറായി .. ഇനി ചിത്രങ്ങള്‍ വരക്കണം പിന്നെ ചെറിയ മാറ്റിയെഴുത്തുകള്‍ എന്നിവ മാത്രം . അദ്യായങ്ങള്‍ക്കിടയിലെ ഇടവേള എത്ര വേണം ?? മാസത്തില്‍ ഒന്ന് എന്ന ക്രമത്തില്‍ ആകാം അല്ലേ ??

    ReplyDelete
  10. വായിക്കുന്നു കിരണ്‍

    ReplyDelete
  11. വായിക്കുന്നു കിരണ്‍

    ReplyDelete
  12. നിസാറും മനോരാജും പറഞ്ഞതു പോലെ, ഇടയ്ക്കിടെ ഇംഗ്ലീഷ് പദങ്ങൾ വരുമ്പോൾ വായനാസുഖം കുറയുന്നില്ലെ എന്നൊരു സംശയം എനിക്കുമുണ്ട് കിരൺ. അതെ സമയം നീയും അംജതും പറഞ്ഞതു പോലെ, നീളമുള്ള വാചകങ്ങൾ ഇംഗ്ലീഷിൽ തന്നെ എഴുതുകയായിരിക്കും ഭംഗി എന്നും തോന്നുന്നു. നമുക്ക് ഇതിനു രണ്ടിനുമിടയിലുള്ള വഴി സ്വീകരിച്ചാലോ ? മലയാളത്തിനിടയിൽ ഇംഗ്ലീഷ് വാക്കുകളോ ഒന്നോ രണ്ടോ വാക്കുകൾ ഉള്ള വാചകങ്ങളോ വരുമ്പോൾ മംഗ്ലീഷിൽ തന്നെ എഴുതുക, ദൈർഘ്യമുള്ള ഇംഗ്ലീഷ് വാചകങ്ങൾ വരുമ്പോൾ ഇംഗ്ലീഷിൽ തന്നെ എഴുതുക. എന്തു പറയുന്നു ?

    ReplyDelete
  13. ഇതില്‍ എന്തെങ്കിലും ഒന്നു തിരഞ്ഞെടുക്കേണ്ടിവരും :( നൈന എളുപ്പമൊന്നും മലയാളം പഠിക്കാനിടയില്ല !

    ReplyDelete
  14. തുടക്കം കൊള്ളാം . മലയാളതിനിടയില്‍ ഇംഗ്ലീഷ് ടൈപ്പിംഗ്‌ സുഖമില്ല വായനയ്ക്ക് . അതും മലയാളത്തില്‍ എഴുതാലോ . തുടരൂ .ബാക്കി കൂടി വായിച്ചിട്ട് വഴിയെ അഭിപ്രായങ്ങള്‍ പറയാം :)

    ReplyDelete
  15. നല്ല എഴുത്ത്
    നല്ല രസമുണ്ട് നല്ല വായനക്ക്, ചില ചെറിയ മാറ്റങ്ങൾ മുകളിൽ പുലികൾ ഒക്കെ പറഞ്ഞപോലെ ചൈതാൽ കുറച്ചു കൂടി ആളുകൾ എത്തും

    ആശംസകൾ

    ReplyDelete
  16. തുടർവായനയ്ക്കു പ്രേരിപ്പിക്കുന്ന തുടക്കം. നന്നായി മുന്നേറട്ടെ. can you can എന്നൊക്കെക്കണ്ടു. ശരിയാണോ?

    ReplyDelete
  17. can you can ശ്രദ്ധകുറവുകൊണ്ട് പറ്റിപ്പോയതാണ് .. നല്ല വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി Nassar Ambazhekel !! :)

    ReplyDelete
  18. മലയാളത്തിനിടയ്ക്ക് ഈ ഇംഗ്ലീഷ് ഒരു സുഖമില്ല. സംഗതി കൊള്ളാം.

    ReplyDelete
  19. ഉഗ്രന്‍ തുടക്കം. ചിത്രങ്ങളും വളരെ നന്നായിരിക്കുന്നു. ഇംഗ്ലീഷ് തന്നെയാണ് എനിക്കും ഒരു കല്ലുകടി ആയി തോന്നിയത്. മുഴുവന്‍ വാക്യവും ഇംഗ്ലീഷില്‍ എഴുതുന്നതിനു പകരം ഇടക്കോരോ മലയാളം വാക്ക് ചേര്‍ത്ത് എഴുതുന്നത് നന്നാവും എന്ന് തോന്നുന്നു. കിരണ്‍ ഉപയോഗിച്ച ഉദാഹരണം തന്നെയെടുക്കാം "No I am a reader, a pseudo Socialist, a human, an animal and of course, a news paper… " എന്നത് "ഏയ് അല്ല. ഞാനൊരു നല്ല റീഡര്‍ ആണ്, ഒരു സ്യൂഡോ സോഷ്യലിസ്റ്റ്, ഒരു തരം പച്ച മനുഷ്യന്‍, അല്ലെങ്കില്‍ ഒരു ആനിമൽ, ..... ആന്‍ഡ്‌ ഒഫ്കോഴ്സ് ... ഒരു ന്യൂസ് പേപ്പർ..." എന്നൊക്കെ എഴുതിയാല്‍ നന്നാവുമോ? ഒരു നിര്‍ദ്ദേശം വച്ചു എന്ന് മാത്രം.

    ReplyDelete